pisharody opens about mammootty's role in gaanagandharvan
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയ്ക്കു വേണ്ടി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. സിനിമയുടെ പോസ്റ്ററല്ല സിനിമയ്ക്കുള്ളിലെ പോസ്റ്റര്‍ എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പക്ഷേ പോസ്റ്റര്‍ കണ്ടപ്പോള്‍ മുതല്‍ ആരാധകര്‍ക്കൊരു സംശയം മമ്മൂക്ക തന്നെയല്ലേ നായകന്‍. ആരാധകരേയും കുറ്റം പറയാന്‍ പറ്റില്ല. തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമയെന്ന് പറഞ്ഞിട്ട് പോസ്റ്ററില്‍ ചെറിയൊരു സ്ഥലത്താണ് മമ്മൂട്ടിയെ കാണിച്ചിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിനെ പോസ്റ്ററില്‍ സൈഡിലൊതുക്കിയതെന്ന് പറയുകയാണ് രമേഷ് പിഷാരടി.